---
title: "വിജയികൾക്കുള്ള അനുമോദനം നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173672/iritty"
published_at: "2023-12-31T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65916b0fb00bc_IMG-20231231-WA0052.jpg"
keywords: []
---

# വിജയികൾക്കുള്ള അനുമോദനം നടത്തി 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ പത്താംതരം (പത്താമുദയം) & ഹയർ സെക്കണ്ടറി ക്ലാസുകളുടെ ആരംഭവും , ഹയർ സെക്കണ്ടറി വിജയികൾക്കുള്ള അനുമോദനവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പരിപാടിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജിദ സാദിഖ് അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു,

## Article Content

**ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ പത്താംതരം (പത്താമുദയം) & ഹയർ സെക്കണ്ടറി ക്ലാസുകളുടെ ആരംഭവും , ഹയർ സെക്കണ്ടറി വിജയികൾക്കുള്ള അനുമോദനവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പരിപാടിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജിദ സാദിഖ് അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു,

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാമിഷൻ അസി: കോ-ഓർഡിനേറ്റർ ശ്രീജൻ  പത്താമുദയം & തുല്യത കോഴ്സ് പദ്ധതി വിശദീകരണം നടത്തി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസിമോൾകെ.ജെ., ഇരിട്ടി ബ്ലോക്ക് പത്താമുദയം കോ-ഓർഡിനേറ്റർ യു.സി നാരായണൻ, തുല്യത അദ്ധ്യാപകർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുല്യത വിജയം കൈവരിച്ച ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ്, ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസിമോൾ കെ.ജെ ഉൾപ്പെടെ ഉള്ള വിജയിച്ചപഠിതാക്കൾക്ക് ഉപഹാരം നൽകി. പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പഠിതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചു. ഇരിട്ടി ബ്ലോക്ക് കോ-ഓർഡിനേറ്റർ ജിജിന. എ സ്വാഗതവും പത്താംതരം സെൻ്റർ കോ-ഓർഡിനേറ്റർ ബീനവല്ലി സി.ജി നന്ദി അർപ്പിച്ച് സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173672/iritty)