---
title: "ഓൾ ഇന്ത്യ  അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പ്: പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജ്ഗോപാലിന്  നാല്  മെഡൽ"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173754/peravoor"
published_at: "2024-01-01T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65925147129d8_Screenshot_20240101-110543_Gallery.jpg"
keywords: []
---

# ഓൾ ഇന്ത്യ  അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പ്: പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജ്ഗോപാലിന്  നാല്  മെഡൽ

> **Lead Summary:** **പേരാവൂർ** : പഞ്ചാബിലെ പട്യാലയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഇന്ത്യൻ റൗണ്ട് അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജ്ഗോപാലിന് 4 മെഡൽ. റാങ്കിങ്ങ് വ്യക്തിഗത ഇനത്തിൽ 659 പോയന്റ് നേടി സ്വർണ്ണം മെഡലും, 30 മീറ്റർ വ്യക്തിഗത ഇനത്തിൽ 336 പോയന്റ് നേടി വെള്ളി മെഡലും, 50 മീറ്റർ വ്യക്തിഗത ഇനത്തിൽ 323 പോയന്റ് നേടി വെങ്കല മെഡലും, ടീം ഇനത്തിൽ ദശരഥ്, എം ബി വിജിത്, സജിത്ത് ബാബു,രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്ന് വെള്ളി മെഡലും ഉൾപ്പെടെയാണ് ദശരഥ് 4 മെഡൽ നേട്ടം സ്വന്തമാക്കിയത്.

## Article Content

**പേരാവൂർ** : പഞ്ചാബിലെ പട്യാലയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഇന്ത്യൻ റൗണ്ട് അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജ്ഗോപാലിന് 4 മെഡൽ. റാങ്കിങ്ങ് വ്യക്തിഗത ഇനത്തിൽ 659 പോയന്റ് നേടി സ്വർണ്ണം മെഡലും, 30 മീറ്റർ വ്യക്തിഗത ഇനത്തിൽ 336 പോയന്റ് നേടി വെള്ളി മെഡലും, 50 മീറ്റർ വ്യക്തിഗത ഇനത്തിൽ 323 പോയന്റ് നേടി വെങ്കല മെഡലും, ടീം ഇനത്തിൽ ദശരഥ്, എം ബി വിജിത്, സജിത്ത് ബാബു,രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്ന് വെള്ളി മെഡലും ഉൾപ്പെടെയാണ് ദശരഥ് 4 മെഡൽ നേട്ടം സ്വന്തമാക്കിയത്.

ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിക്കു ഇതിന് മുൻപ് നേടാൻ കഴിയാത്ത ചരിത്ര നേട്ടം ആണ് ദശരഥ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് വേണ്ടി നേടി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഓൾ ഇന്റർ യൂണിവേഴ്സിറ്റി അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പിൽ ദശരഥ് മിക്സ്ഡ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. ദശരഥിന്റെ ഭാഗ്യ വർഷം ആണ് 2023 നാഷണൽ ഗെയിംസ് അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പിലും സീനിയർ നാഷണൽ അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പിലുമായി രണ്ട് വെങ്കലമെഡലും, സൗത്ത് വെസ്റ്റ് ഇന്റർ സോണൽ യൂണിവേഴ്സിറ്റി അമ്പെയ്യത്ത് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണവും, ഒരു വെങ്കലവും, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ അമ്പെയ്യത്തിൽ ഇപ്പോൾ നേടിയ 4 മെഡൽ ഉൾപ്പടെ ഈ വർഷം ദേശിയ തലത്തിൽ ദശരഥ് നേടുന്ന 9 മത്തെ മെഡൽ നേട്ടമാണ് ഇത്. തൃശൂർ കൊടകര സഹൃദയ കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥി ആണ്. എടത്തൊട്ടി കുഞ്ഞുംവീട്ടിൽ കെ വി   രാജഗോപാൽ സീമ രാജഗോപാൽ ദമ്പതികളുടെ മകൻ ആണ് ദശരഥ്.

ദേശിയ അമ്പെയ്യത്ത് താരങ്ങളായ സിദ്ധാർഥ് രാജഗോപാൽ, ഋഷിക രാജഗോപാൽ, അഭിന്യു രാജഗോപാൽ എന്നിവർ സഹോദരങ്ങൾ ആണ്. തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ്‌ അംഗം ആണ്.പരിമിതമായ സൗകര്യവും, കായിക ഉപകരണവും, സ്വന്തമായി പണം കണ്ടെത്തിയും ആണ് വലിയ നേട്ട ങ്ങൾ ദശരഥ് കേരളത്തിനായി നേടിയത്. ദശരഥിനെ കൂടാതെ ഈ വർഷം ആർച്ച രാജൻ, എംജെ ബിബിൻ, റിയമാത്യു എന്നിവരും ദേശിയ തലത്തിൽ മെഡൽ നേടിയവരാണ് ഇവർക്ക് മികച്ച കായിക ഉപകരണം വാങ്ങാനും, മികച്ച പരിശീലനം ലഭിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കികൊടുക്കാൻ തയ്യാർ ആകണം എന്ന് കണ്ണൂർ ജില്ല സെക്രട്ടറി തങ്കച്ചൻ കോക്കാട്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173754/peravoor)