---
title: "അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ 50 ലക്ഷം വീടുകളിൽ ലഘുലേഖ എത്തിക്കും"
english_title: "Ayodhya Ram Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173780/ayodhya-ram-temple"
published_at: "2024-01-01T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659261e73a164_Screenshot_2024-01-01-12-15-57-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ 50 ലക്ഷം വീടുകളിൽ ലഘുലേഖ എത്തിക്കും

> **Lead Summary:** **ഉത്തർപ്രദേശ്**: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം. അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച് പ്രചാരണ പരിപാടികൾ ഊർജിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

## Article Content

**ഉത്തർപ്രദേശ്**: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം. അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച് പ്രചാരണ പരിപാടികൾ ഊർജിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പത്തു കോടി വീടുകളിലെങ്കിലും രാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ സന്ദേശം കൈമാറുക എന്നതാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് വ്യക്തമാക്കുന്നു. ജനുവരി 15 വരെയാണ് പ്രചാരണ പരിപാടികൾ. കേരളത്തിൽ 50 ലക്ഷം വീടുകളിലാണ് അക്ഷതവും ലഘുലേഖയും എത്തിക്കുന്നത്. ജനുവരി 22നാണ് പ്രതിഷ്ഠാദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ജനുവരി 15നകം ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും പ്രാൺ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള പൂജകൾ ജനുവരി 16 മുതൽ ജനുവരി 22 വരെ തുടരുമെന്ന് ട്രസ്റ്റ് അറിയിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173780/ayodhya-ram-temple)