---
title: "മുത്തങ്ങയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു"
english_title: "Muthanga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173785/muthanga"
published_at: "2024-01-01T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659264fbbde81_Screenshot_2024-01-01-12-32-27-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുത്തങ്ങയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

> **Lead Summary:**  **വയനാട്**: മുത്തങ്ങയിൽ ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ കൂമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡിസംബർ നാലിനാണ് ദേശീയപാത 766 മുത്തങ്ങ കല്ലൂർ 67ന് സമീപം കാട്ടാനയെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്.

## Article Content

 **വയനാട്**: മുത്തങ്ങയിൽ ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ കൂമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡിസംബർ നാലിനാണ് ദേശീയപാത 766 മുത്തങ്ങ കല്ലൂർ 67ന് സമീപം കാട്ടാനയെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്.

തുടർന്ന് തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനംവകുപ്പ് ചികിത്സ നൽകിയിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173785/muthanga)