---
title: "നിലവിലെ അലൈൻമെന്റ് കൂടിയാലോചനയില്ലാതെ; സിൽവർ ലൈനിന് റെയിൽവേയുടെ ചുവപ്പ് കൊടി"
english_title: "Cilvar line"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173792/cilvar-line"
published_at: "2024-01-01T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65926b981c913_Screenshot_2024-01-01-13-05-22-63_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# നിലവിലെ അലൈൻമെന്റ് കൂടിയാലോചനയില്ലാതെ; സിൽവർ ലൈനിന് റെയിൽവേയുടെ ചുവപ്പ് കൊടി

> **Lead Summary:** **ചെന്നൈ**: സിൽവർ ലൈൻ പദ്ധതിക്ക് ചുവപ്പ് കൊടിയുമായി ദക്ഷിണ റെയിൽവേ. കേന്ദ്ര റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിലാണ് സിൽവർ ലൈനിനെതിരായ പരാമർശങ്ങൾ. നിലവിലെ അലൈൻമെന്റ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് സിൽവർ ലൈൻ തടസ്സം നിൽക്കും.

## Article Content

**ചെന്നൈ**: സിൽവർ ലൈൻ പദ്ധതിക്ക് ചുവപ്പ് കൊടിയുമായി ദക്ഷിണ റെയിൽവേ. കേന്ദ്ര റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിലാണ് സിൽവർ ലൈനിനെതിരായ പരാമർശങ്ങൾ. നിലവിലെ അലൈൻമെന്റ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് സിൽവർ ലൈൻ തടസ്സം നിൽക്കും.

റെയിൽവേ നിർമിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതമുണ്ടാക്കും. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ പറയുന്നു. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവേ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173792/cilvar-line)