---
title: "കസ്തുരിരംഗൻ റിപ്പോർട്ട് : ജനകീയ യോഗം നാളെ കേളകം വ്യാപാര ഭവനിൽ "
english_title: "Kasthuri rangan report : janakiya association tomarrow were held in vaypara bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17381/kasthuri-rangan-report-janakiya-association-tomarrow-were-held-in-vaypara-bhavan"
published_at: "2021-12-22T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3305d83e4d_Screenshot_2021-12-22-19-33-36-32.jpg"
keywords: []
---

# കസ്തുരിരംഗൻ റിപ്പോർട്ട് : ജനകീയ യോഗം നാളെ കേളകം വ്യാപാര ഭവനിൽ 

> **Lead Summary:** കേളകം: കസ്തുരി രംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം ഈ മാസം അവസാനം വരാനിരിക്കെ പ്രദേശവാസികളുടെ ആശങ്ക പങ്കുവെയ്ക്കുവാനായി ജനകീയ യോഗം ചേരുന്നു. കേളകം പ്രസ്ഫോറം മീഡിയ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കൊട്ടിയൂർ, കേളകം , കണിച്ചാർ, പേരാവൂർ പഞ്ചായത്ത് പരുതിയിൽ പെടുന്ന ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, നിയമ വിദക്തർ , കർഷക സംഘടന ഭാരവാഹികൾ , സാമൂഹിക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

## Article Content

കേളകം: കസ്തുരി രംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം ഈ മാസം അവസാനം വരാനിരിക്കെ പ്രദേശവാസികളുടെ ആശങ്ക പങ്കുവെയ്ക്കുവാനായി ജനകീയ യോഗം ചേരുന്നു. കേളകം പ്രസ്ഫോറം മീഡിയ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കൊട്ടിയൂർ, കേളകം , കണിച്ചാർ, പേരാവൂർ പഞ്ചായത്ത് പരുതിയിൽ പെടുന്ന ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, നിയമ വിദക്തർ , കർഷക സംഘടന ഭാരവാഹികൾ , സാമൂഹിക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

23-12-21 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 ന് കേളകം വ്യാപാര ഭവനിലാണ് യോഗം നടക്കുന്നത്. കസ്തുരി രംഗൻ റിപ്പോർട്ടിൽ നേരത്തെ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളെ ഒഴിവാക്കിയില്ല എന്നു മാത്രമല്ല പുതിയ പ്രദേശങ്ങളെ ഉൾപെടുത്തുകൂടി ചെയ്തിതിട്ടിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17381/kasthuri-rangan-report-janakiya-association-tomarrow-were-held-in-vaypara-bhavan)