---
title: "പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായുള്ള ഓഡിയോ ആൽബം"മംഗല്യ പീഠം"പ്രകാശനം നടന്നു"
english_title: "Mangalaya peedam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173836/mangalaya-peedam"
published_at: "2024-01-01T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592912da53f8_IMG-20240101-WA0024.jpg"
keywords: []
---

# പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായുള്ള ഓഡിയോ ആൽബം"മംഗല്യ പീഠം"പ്രകാശനം നടന്നു

> **Lead Summary:** > **രാമന്തളി**: ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 15 സംവത്സരങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായുള്ള ഓഡിയോ ആൽബം "മംഗല്യ പീഠം" ക്ഷേത്രാങ്കണത്തിൽ വച്ച് ക്ഷേത്രം കോയ്മ കെ കെ രാമകൃഷ്ണ പൊതുവാൾ പെരുങ്കളിയാട്ടം വർക്കിങ് ചെയർമാൻ പി പി ദാമോദരനു നൽകി പ്രകാശിപ്പിച്ചു.

## Article Content

> **രാമന്തളി**: ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 15 സംവത്സരങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായുള്ള ഓഡിയോ ആൽബം "മംഗല്യ പീഠം" ക്ഷേത്രാങ്കണത്തിൽ വച്ച് ക്ഷേത്രം കോയ്മ കെ കെ രാമകൃഷ്ണ പൊതുവാൾ പെരുങ്കളിയാട്ടം വർക്കിങ് ചെയർമാൻ പി പി ദാമോദരനു നൽകി പ്രകാശിപ്പിച്ചു.

ചടങ്ങിൽ പെരുങ്കളിയാട്ടം ജനറൽ കൺവീനർ ടി വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഓഡിയോ ആൻഡ് വീഡിയോ കൺവീനർ മോഹനൻ കെ നന്ദി പറഞ്ഞു.നാല് ഭക്തി ഗാനങ്ങളാണ് ഓഡിയോ ആൽബത്തിലുള്ളത്.

> "കുഴൽതാളം ഹൃദയത്തിൽ” എന്ന ഗാനത്തിൻ്റെ രചന സുരേഷ് രാമന്തളിയും സംഗീതം രാഹുൽ ഗോവിന്ദും ആലാപനം കലേഷ് കരുണാകരനുമാണ് ചെയ്തത്. “ജന്മ സാഫല്യമായ്”ഗാനത്തിൻ്റെ രചന രഞ്ചിത്ത് പെരളവും സംഗീതം നൽകിയത് കലേഷ് കരുണാകരനും ഗാനാലാപനം നടത്തിയത് രാഹുൽ രാമചന്ദ്രനുമാണ്.

> “തിരു അവതാരം” ഗാനം രചിച്ചത് രതീഷ് രാമന്തളിയും സംഗീതം നൽകിയത് സുനിൽ കുന്നരുവും പാടിയത് കവിത ബാലകൃഷ്ണനുമാണ്. "സന്ധ്യാ ദീപം” ഗാനത്തിൻ്റെ രചയിതാവ് ബിനീഷ് കുന്നരുവും സംഗീതം നൽകിയത് കവിത ബാലകൃഷ്ണനും ഗാനാലാപനം നടത്തിയത് രഞ്ജിത്ത് രാമന്തളിയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173836/mangalaya-peedam)