---
title: "സർസയ്യിദ് കോളേജിൽ നടന്നു വരുന്ന എൻ സി സി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ് ശ്രദ്ധേയമാകുന്നു"
english_title: "Sirsayed college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173846/sirsayed-college"
published_at: "2024-01-01T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592951226b61_IMG-20240101-WA0027.jpg"
keywords: []
---

# സർസയ്യിദ് കോളേജിൽ നടന്നു വരുന്ന എൻ സി സി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ് ശ്രദ്ധേയമാകുന്നു

> **Lead Summary:** തളിപ്പറമ്പ: സസ്കാരങ്ങളും ഭാഷകളും രുചികളും പങ്കുവെച്ച് തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ നടന്നു വരുന്ന എൻ സി സി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ് ശ്രദ്ധേയമാകുന്നു.12 - ദിന ക്യാമ്പിൽ കേരളം, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിൽ നിന്നായി 600 -കേഡറ്റുകളാണ് പങ്കെടുക്കുന്നത്.

## Article Content

തളിപ്പറമ്പ: സസ്കാരങ്ങളും ഭാഷകളും രുചികളും പങ്കുവെച്ച് തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ നടന്നു വരുന്ന എൻ സി സി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ് ശ്രദ്ധേയമാകുന്നു.12 - ദിന ക്യാമ്പിൽ കേരളം, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിൽ നിന്നായി 600 -കേഡറ്റുകളാണ് പങ്കെടുക്കുന്നത്.

ക്യാമ്പിൽ നൃത്തച്ചുവടുകളോടെ പുതുവത്സരാഘോഷം നടത്തി. സി ആർ പി എഫ് പെരിങ്ങോം ജനറൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പി പി പോളി മുഖ്യാതിഥിയായി.

കോളേജ് മാനേജർ അഡ്വ: പി മഹമൂദ്,കോളേജ് പ്രിൻസിപ്പാൾ ഇസ്മായിൽ ഓലയിക്കര,സി സജീന്ദ്രൻ, യൂണിറ്റ് ഓഫീസർമാരായ എം കെ ലിനു,ബേബി ഷിജാൻഷ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിലെ വിവിധ തനത് കലാപരികൾ അവതരിപ്പിച്ചു. ക്യാമ്പിന് ചൊവ്വ സമാപനമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173846/sirsayed-college)