---
title: "നിലപാടുകളിൽ വെള്ളം ചേർക്കാത്ത കരുത്തുറ്റ നേതാവായിരുന്നു പി.ടി തോമസ് : കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി"
english_title: "Don't add a water in a decision said by strong politician pt thomas: congress kanchar commitee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17387/dont-add-a-water-in-a-decision-said-by-strong-politician-pt-thomas-congress-kanchar-commitee"
published_at: "2021-12-22T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3358d8e31b_IMG-20211222-WA0058.jpg"
keywords: []
---

# നിലപാടുകളിൽ വെള്ളം ചേർക്കാത്ത കരുത്തുറ്റ നേതാവായിരുന്നു പി.ടി തോമസ് : കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി

> **Lead Summary:** കണിച്ചാർ :കെപിസിസി വർക്കിംഗ് പ്രസിഡണ്ടും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ ആകസ്മിക നിര്യാണത്തിന്റെ ഭാഗമായി ടൗണിൽ നടത്തിയ യോഗത്തിലാണ്, തന്റേതായ നിലപാടുകളിൽ വെള്ളം ചേർക്കാത്ത ആദർശധീരനും കരുത്തനുമായ നേതാവിനെയാണ് കോൺഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായതെന്ന് ഡിസിസി എക്സിക്യൂട്ടീവ് അംഗം സണ്ണി മേച്ചേരി അഭിപ്രായപ്പെട്ടത്.

## Article Content

കണിച്ചാർ :കെപിസിസി വർക്കിംഗ് പ്രസിഡണ്ടും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ ആകസ്മിക നിര്യാണത്തിന്റെ ഭാഗമായി ടൗണിൽ നടത്തിയ യോഗത്തിലാണ്, തന്റേതായ നിലപാടുകളിൽ വെള്ളം ചേർക്കാത്ത ആദർശധീരനും കരുത്തനുമായ നേതാവിനെയാണ് കോൺഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായതെന്ന് ഡിസിസി എക്സിക്യൂട്ടീവ് അംഗം സണ്ണി മേച്ചേരി അഭിപ്രായപ്പെട്ടത്.

കെ.എസ്‌.യു,യൂത്ത് കോൺഗ്രസ് എന്നിങ്ങനെയുള്ള യുവജനപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്ത് വളർന്നുവന്ന് തന്റേതായ അമൂല്യസംഭാവനകൾ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് നൽകിയ നേതാവായിരുന്നു പി.ടി തോമസെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച കോൺഗ്രസ് കണിച്ചാർ മണ്ഡലം പ്രസിഡന്റ്‌ മൈക്കിൾ ടി മാലത്ത് അഭിപ്രായപ്പെട്ടു. ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികൾ യുവജനപ്രവർത്തകർ തുടങ്ങിയവർ മൗനജാഥയിലും തുടർന്ന് അനുശോചനയോഗത്തിലും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17387/dont-add-a-water-in-a-decision-said-by-strong-politician-pt-thomas-congress-kanchar-commitee)