---
title: "വീണ്ടും ന്യൂനമര്‍ദം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173874/rain"
published_at: "2024-01-01T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592b5c90a586_download_(76).jpeg"
keywords: []
---

# വീണ്ടും ന്യൂനമര്‍ദം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം**: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഈ വരുന്ന വ്യാഴാഴ്ചയും യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഈ വരുന്ന വ്യാഴാഴ്ചയും യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇന്ന് തിരുവനന്തപുരത്തും വ്യാഴാഴ്ച മറ്റ് മൂന്ന് ജില്ലകളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിനും ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദമാണ് മഴയ്ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത 24 മണിക്കൂറിൽ  വടക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്ക് കിഴക്കൻ അറബിക്കടലിൽ  ശക്തികൂടിയ  ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.

അറബിക്കടലിലെ  ന്യൂനമർദ്ദത്തിന്റെയും  കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ  ജനുവരി 5 വരെ കേരളത്തിൽ മിതമായതോ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജനുവരി ഒന്ന്, നാല് തീയതികളിൽ  ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173874/rain)