---
title: "യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു; തലനാരിഴയ്ക്ക് അപകടം ഒഴിവായി"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173877/ksrtc"
published_at: "2024-01-01T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592bdd72bb45_n5704161661704115575191fa01404ef6b4e1a360b7b8c1941ca9a57e8e0e666e20e6dc58e7b3b85cba3a54.jpg"
keywords: []
---

# യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു; തലനാരിഴയ്ക്ക് അപകടം ഒഴിവായി

> **Lead Summary:** **കൊച്ചി: **ദേശീയപാതയില്‍ വച്ച്‌ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. നിയന്ത്രണം വിട്ട് ബസ് മുന്നോട്ടുനീങ്ങിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

## Article Content

**കൊച്ചി: **ദേശീയപാതയില്‍ വച്ച്‌ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. നിയന്ത്രണം വിട്ട് ബസ് മുന്നോട്ടുനീങ്ങിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

മൂന്നാറില്‍ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ ആണ് ഊരി തെറിച്ചത്.

സംഭവം നടക്കുമ്ബോള്‍ ബസില്‍ അധികം ആളുകളില്ലാതിരുന്നതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാതിരുന്നതുമാണ് വലിയൊരു അപകടം ഒഴിവായത്. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനടുത്താണ് സംഭവം നടന്നത്.

റോഡില്‍ തിരക്ക് കുറവായിരുന്നതിനാലാണ് അപകടം ഒഴിവായത്. ടയര്‍ ഊരിപ്പോയശേഷവും ബസ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങി. ടയര്‍ ഊരിപ്പോയതോടെ മുന്‍ഭാഗത്തെ റിമ്മും തകര്‍ന്നു. അപകടം നടക്കുമ്ബോള്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173877/ksrtc)