---
title: "'രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ': കവിതാ സമാഹരത്തിൻ്റെ പ്രകാശനം ചൊവ്വാഴ്ച കേളകത്ത്"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173883/kelakam"
published_at: "2024-01-01T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592c1ba0e9a4_PicsArt_01-01-07.10.43.jpg"
keywords: []
---

# 'രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ': കവിതാ സമാഹരത്തിൻ്റെ പ്രകാശനം ചൊവ്വാഴ്ച കേളകത്ത്

> **Lead Summary:** **കേളകം: **അമൃത കേളകത്തിൻ്റെ രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ എന്ന കവിതാ സമാഹരത്തിൻ്റെ പ്രകാശനം ചൊവ്വാഴ്ച കേളകത്ത് നടക്കും. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10.30 ന് നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി.വി.ബാലകൃഷ്ണൻ പ്രകാശനം നിർവഹിക്കും. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം വകുപ്പ് മേധാവി ഡോ.സന്തോഷ് മാനിച്ചേരി അദ്ധ്യക്ഷത വഹിക്കും. ആർട്ടിസ്റ്റ് മദനൻ, എംഎൽഎ അഡ്വ. സണ്ണി ജോസഫ് എന്നിവർ പുസ്തകം ഏറ്റുവാങ്ങും.

## Article Content

**കേളകം: **അമൃത കേളകത്തിൻ്റെ രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ എന്ന കവിതാ സമാഹരത്തിൻ്റെ പ്രകാശനം ചൊവ്വാഴ്ച കേളകത്ത് നടക്കും. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10.30 ന് നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി.വി.ബാലകൃഷ്ണൻ പ്രകാശനം നിർവഹിക്കും. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം വകുപ്പ് മേധാവി ഡോ.സന്തോഷ് മാനിച്ചേരി അദ്ധ്യക്ഷത വഹിക്കും. ആർട്ടിസ്റ്റ് മദനൻ, എംഎൽഎ അഡ്വ. സണ്ണി ജോസഫ് എന്നിവർ പുസ്തകം ഏറ്റുവാങ്ങും.

മാനന്തവാടി ഗവ. കോളേജ് അസി. പ്രൊഫസർ ഡോ. കെ. രമേശൻ പുസ്തക പരിചയം നടത്തും. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി. അനീഷ്, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ, മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സി. സുനിൽകുമാർ, ചിത്രകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുലോചന മാഹി, ശിവദാസൻ കൊട്ടിയൂർ എന്നിവർ ആശംസാ പ്രസംഗം നടത്തും. കേളകം ടാഗോർ അക്കാദമി പ്രിൻസിപ്പാൾ എസ്.ടി. രാജേന്ദ്രൻ സ്വാഗതവും, അമൃത കേളകം നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173883/kelakam)