---
title: "'വരവേൽപ്പ് - 2024'; മലയാംപടിയിൽ പുതുവൽസരാഘോഷം സംഘടിപ്പിച്ചു "
english_title: "Malayampadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173885/malayampadi"
published_at: "2024-01-01T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592c539694fe_IMG-20240101-WA0004.jpg"
keywords: []
---

# 'വരവേൽപ്പ് - 2024'; മലയാംപടിയിൽ പുതുവൽസരാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **കണിച്ചാർ: **മലയാംപടി യുവധാര ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെയും, മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം 'വരവേൽപ്പ് - 2024' മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നടന്നു.

## Article Content

**കണിച്ചാർ: **മലയാംപടി യുവധാര ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെയും, മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം 'വരവേൽപ്പ് - 2024' മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നടന്നു.

പത്രോസ് പാണാട്ടുകുടിയിൽ അദ്ധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത്‌ ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. രാജേഷ് എ.ബി, ബേബി ആനിത്തോട്ടം, മേരി കവുങ്ങുവളപ്പിൽ, പ്രിൻസി ബൈജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173885/malayampadi)