---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173897/manathana"
published_at: "2024-01-01T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592d150283ab_Picsart_24-01-01_20-20-23-918.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ** : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ എം ഡി ആർ ടി യോഗ്യത നേടിയ മെമ്പർ രഞ്ജിത്തിനെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജോസഫ് കേക്ക് മുറിച്ച് ന്യൂ ഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ** : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ എം ഡി ആർ ടി യോഗ്യത നേടിയ മെമ്പർ രഞ്ജിത്തിനെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജോസഫ് കേക്ക് മുറിച്ച് ന്യൂ ഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ന്യൂ ഇയർ ആഘോഷ പരിപാടികളിൽ വനിതകളുടെ കലാപരിപാടികളും, വനിതാവിംഗിന്റെയും, യൂത്ത് വിംഗിന്റെയും ന്യൂയർ ഗിഫ്റ്റ് കൈമാറ്റവും നടന്നു.  ജനറൽ സെക്രട്ടറി പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ  വനിതാ  വിംഗ്  പ്രസിഡണ്ട് ബിന്ദു സോമൻ, യൂത്ത് വിംഗ്  പ്രസിഡണ്ട് സതീശൻ, മുൻ പ്രസിഡണ്ട് സുധീർ ബാബു എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രഷറർ എ രാജൻ നന്ദി പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173897/manathana)