---
title: "ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; അക്രമികള്‍ ആര്‍എസ്‌എസ് എന്ന് ആരോപണം"
english_title: "Dyfi rss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173900/dyfi-rss"
published_at: "2024-01-01T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592cfb7d22cb_n5704490901704120145462942aeb3d2dfb50e121d01b194dec7c7cad9b8e8ec83e9119ea98952d0c640c14.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; അക്രമികള്‍ ആര്‍എസ്‌എസ് എന്ന് ആരോപണം

> **Lead Summary:** **തിരുവനന്തപുരം:** തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം. 

## Article Content

**തിരുവനന്തപുരം:** തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം. 

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവര്‍ തമ്മില്‍ ചില വാക്കേറ്റമുണ്ടായിരുന്നു. അതിനു ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അജീഷിന്റെ മൊഴിയെടുത്ത ശേഷം മാത്രമാണ് കേസ് റജിസ്റ്റര്‍ ചെയ്യുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173900/dyfi-rss)