---
title: "'കണ്ണൂരില്‍ പലരെയും ജീവനോടെ കത്തിച്ചില്ലേ?'; എസ്‌എഫ്‌ഐ കാണിക്കുന്നത് അവരുടെ സംസ്‌കാരമെന്ന് ഗവര്‍ണര്‍"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173906/governor"
published_at: "2024-01-01T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592d3ef85b47_n5704564041704121128782cb23b6f758b7c3a51b644e6a2b620a5c344aed03c30909176cff925893aac510.jpg"
keywords: []
---

# 'കണ്ണൂരില്‍ പലരെയും ജീവനോടെ കത്തിച്ചില്ലേ?'; എസ്‌എഫ്‌ഐ കാണിക്കുന്നത് അവരുടെ സംസ്‌കാരമെന്ന് ഗവര്‍ണര്‍

> **Lead Summary:** **തിരുവനന്തപുരം: **ഗവര്‍ണറുടെ 'പാപ്പാഞ്ഞി' മാതൃകയിലുള്ള കോലം കത്തിച്ചുളള എസ്‌എഫ്‌ഐ പ്രതിഷേധത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും കണ്ണൂരില്‍ പലരെയും സിപിഎമ്മുകാര്‍ ജീവനോടെ കത്തിച്ചില്ലേയെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ എസ്‌എഫ്‌ഐയുടെ പ്രതിഷേധം അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **ഗവര്‍ണറുടെ 'പാപ്പാഞ്ഞി' മാതൃകയിലുള്ള കോലം കത്തിച്ചുളള എസ്‌എഫ്‌ഐ പ്രതിഷേധത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും കണ്ണൂരില്‍ പലരെയും സിപിഎമ്മുകാര്‍ ജീവനോടെ കത്തിച്ചില്ലേയെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ എസ്‌എഫ്‌ഐയുടെ പ്രതിഷേധം അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായ പ്രതിഷേധത്തിന് അനുമതി നല്‍കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അക്രമികളെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നു. ഇത് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നു. ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173906/governor)