---
title: "പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞു; മൂന്നു പേര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173908/arrested"
published_at: "2024-01-01T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592d52ceebb7_n5704570181704121515890c101cc86632fc4a4c2146ef3823595d11e383f8c190d012a1b604743eb7e74d6.jpg"
keywords: []
---

# പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞു; മൂന്നു പേര്‍ അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം:** പുതുവത്സരാഘോഷത്തിന്റെ മറവില്‍ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിങ്ങലില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ പൊലീസിനു നേരെ മുളകുപൊടി എറിയുകയായിരുന്നു. അവനവഞ്ചേരി സ്വദേശികളായ കണ്ണൻ , ശ്യാം മോഹൻ , രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. 

## Article Content

**തിരുവനന്തപുരം:** പുതുവത്സരാഘോഷത്തിന്റെ മറവില്‍ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിങ്ങലില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ പൊലീസിനു നേരെ മുളകുപൊടി എറിയുകയായിരുന്നു. അവനവഞ്ചേരി സ്വദേശികളായ കണ്ണൻ , ശ്യാം മോഹൻ , രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. 

മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. യുവാക്കളോട് പിരിഞ്ഞുപോകാൻ പൊലീസ് സംഘം ആവശ്യപ്പെട്ടതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു. പൊലീസുകാരെ അസഭ്യം പറയുകയും മുളകുപൊടി എറിഞ്ഞ് അക്രമം അഴിച്ചുവിടുകയുമായിരുന്നു. 

പൊലീസ് ഓഫീസര്‍മാരായ മനു, ഹണി, സെയ്ദലി, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. പൊലീസുകാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173908/arrested)