---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173913/manathana"
published_at: "2024-01-01T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592d942e204a_Picsart_24-01-01_20-52-43-062.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഒപ്പം എം.ഡി.ആർ.ടി യോഗ്യത നേടിയ മെമ്പർ രഞ്ജിത്തിനെ ആദരിക്കുകയും ചെയ്തു.

## Article Content

**മണത്തണ**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഒപ്പം എം.ഡി.ആർ.ടി യോഗ്യത നേടിയ മെമ്പർ രഞ്ജിത്തിനെ ആദരിക്കുകയും ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ന്യൂയർ ആഘോഷം ഉദ്ഘാടനം ചെയ്തു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ന്യൂ ഇയർ ആഘോഷ പരിപാടികളിൽ വനിതകളുടെ കലാപരിപാടികളും വനിതാ വിങ്ങിന്റെയും, യൂത്ത് വിങ്ങിന്റെയും ന്യൂയർ ഗിഫ്റ്റ് കൈമാറ്റവും നടക്കും.

ജനറൽ സെക്രട്ടറി പ്രവീൺ, വനിതാ വിങ്ങ് പ്രസിഡന്റ് ബിന്ദു സോമൻ, യൂത്ത് വിങ്ങ് പ്രസിഡന്റ് സതീശൻ, മുൻ പ്രസിഡന്റ് സുധീർ ബാബു, ട്രഷറർ എ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173913/manathana)