---
title: "സ്നേഹാരാമം ഉദ്ഘാടനം ചെയ്തു"
english_title: "Inauguration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173927/inauguration"
published_at: "2024-01-01T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592e5c89d508_PicsArt_01-01-09.45.02.jpg"
keywords: []
---

# സ്നേഹാരാമം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കരിക്കോട്ടക്കരി:** സംസ്ഥാന ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ എടൂർ സെന്റ്.മേരീസ് എൻഎസ്എസ് യൂണിറ്റ് പൊതു ഇടങ്ങൾ മോടിപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കരിക്കോട്ടക്കരി ഐഎച്ച്ഡിപി കോളനിയിൽ നിർമിച്ച മാതൃകാ സ്നേഹാരാമം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കരിക്കോട്ടക്കരി:** സംസ്ഥാന ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ എടൂർ സെന്റ്.മേരീസ് എൻഎസ്എസ് യൂണിറ്റ് പൊതു ഇടങ്ങൾ മോടിപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കരിക്കോട്ടക്കരി ഐഎച്ച്ഡിപി കോളനിയിൽ നിർമിച്ച മാതൃകാ സ്നേഹാരാമം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീനാ റോജസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ലിൻസി പി. സാം, ബേസിൽ അബ്രാഹം, പി.സി. സജയ്, ഷിൽജ മേരി ജോർജ്, എൻ.എസ്എസ് ലീഡർ അലീറ്റ ബിനോയ്, പിടിഎ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രേയസ് പി. ജോൺ ഹരിതാരാമം പദ്ധതി വിശദീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173927/inauguration)