---
title: "പി ടി തോമസിന്റെ വിയോഗത്തിൽ ബിജെപി നേതാവ് പി പി മുകുന്ദൻ അനുശോചനം രേഖപ്പെടുത്തി"
english_title: "PP Mukundan condoles on the death of PT Thomas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17395/pp-mukundan-condoles-on-the-death-of-pt-thomas"
published_at: "2021-12-22T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c33f977e230_PicsArt_12-22-08.39.01.jpg"
keywords: []
---

# പി ടി തോമസിന്റെ വിയോഗത്തിൽ ബിജെപി നേതാവ് പി പി മുകുന്ദൻ അനുശോചനം രേഖപ്പെടുത്തി

> **Lead Summary:**  മണത്തണ :പി ടി തോമസിന്റെ വിയോഗത്തിൽ ബിജെപി നേതാവ് പി പി മുകുന്ദൻ അനുശോചനം രേഖപ്പെടുത്തി.

## Article Content

 മണത്തണ :പി ടി തോമസിന്റെ വിയോഗത്തിൽ ബിജെപി നേതാവ് പി പി മുകുന്ദൻ അനുശോചനം രേഖപ്പെടുത്തി.

> "മികച്ച സാമാജികൻ, മികച്ച സംഘടനാ പ്രർത്തകൻ സർവ്വോപരി മികച്ച സുഹൃത്ത്. തന്‍റെ രാഷ്ട്രീയ നിലപാടുകളിൽ നിന്ന് കൊണ്ട് മുഖം നോക്കാതെ പ്രതികരിച്ചിരുന്ന നേതാവ്. മികച്ച പര്‍ലിമെന്‍റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. പി.ടി തോമസിന് വിട. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു."  പി പി മുകുന്ദൻ പറഞ്ഞു. 

 കെപിസിസി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായിരുന്നു പിടി തോമസ് . തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10 ഓടെയായിരുന്നു പിടി തോമസിന്റെ മരണം. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17395/pp-mukundan-condoles-on-the-death-of-pt-thomas)