---
title: "കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173952/kozhikod"
published_at: "2024-01-02T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659363e55eb9e_Large_bonfire.jpg"
keywords: []
---

# കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം

> **Lead Summary:**  **കോഴിക്കോട്**: ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് വിവരം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. കൂടുതൽ സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓല ഷെഡുകൾക്കാണ് തീപിടിച്ചത്. ഇതിന് മുമ്പും സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

## Article Content

 **കോഴിക്കോട്**: ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് വിവരം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. കൂടുതൽ സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓല ഷെഡുകൾക്കാണ് തീപിടിച്ചത്. ഇതിന് മുമ്പും സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173952/kozhikod)