---
title: "മണത്തണ റേഷൻകടയിലെ മുതിർന്ന റേഷൻ  ഗുണഭോക്താക്കളെ ആദരിച്ചു"
english_title: "Senior ration beneficiaries were honored "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17398/senior-ration-beneficiaries-were-honored"
published_at: "2021-12-22T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3479653a9b_PicsArt_12-22-09.12.27.jpg"
keywords: []
---

# മണത്തണ റേഷൻകടയിലെ മുതിർന്ന റേഷൻ  ഗുണഭോക്താക്കളെ ആദരിച്ചു

> **Lead Summary:**  മണത്തണ : കേരള സർക്കാർ ഭക്ഷ്യ പൊതുവിതരണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ വാരാചരണം 2021 ഡിസംബർ 18 മുതൽ 24 വരെ ആചരിക്കുന്നതിന് ഭാഗമായി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ് പേരാവൂർ ഫർക്കയിലെ മണത്തണ റേഷൻകടയിലെ മുതിർന്ന റേഷൻ ഗുണഭോക്താക്കളായ രണ്ടുപേരെ ആദരിച്ചു.

## Article Content

 മണത്തണ : കേരള സർക്കാർ ഭക്ഷ്യ പൊതുവിതരണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ വാരാചരണം 2021 ഡിസംബർ 18 മുതൽ 24 വരെ ആചരിക്കുന്നതിന് ഭാഗമായി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ് പേരാവൂർ ഫർക്കയിലെ മണത്തണ റേഷൻകടയിലെ മുതിർന്ന റേഷൻ ഗുണഭോക്താക്കളായ രണ്ടുപേരെ ആദരിച്ചു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ രണ്ടുപേരെയും  പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ ഇരിട്ടി സപ്ലൈ ഓഫീസ് പേരാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17398/senior-ration-beneficiaries-were-honored)