---
title: "#applynow| നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173985/apply-now"
published_at: "2024-01-02T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593942e19a86_images.png"
keywords: []
---

# #applynow| നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാന യുവജന കമ്മീഷന്‍ 'യൂത്ത് എംപവര്‍മെന്റ്, മെന്റല്‍ റെസിലിയന്‍സ്, ഹാപ്പിനെസ്: ചലഞ്ചസ് ആന്റ് പൊസിബിലിറ്റീസ്' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്താണ് സെമിനാര്‍ നടക്കുക. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ജനുവരി 15നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം.

## Article Content

**തിരുവനന്തപുരം** : സംസ്ഥാന യുവജന കമ്മീഷന്‍ 'യൂത്ത് എംപവര്‍മെന്റ്, മെന്റല്‍ റെസിലിയന്‍സ്, ഹാപ്പിനെസ്: ചലഞ്ചസ് ആന്റ് പൊസിബിലിറ്റീസ്' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്താണ് സെമിനാര്‍ നടക്കുക. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ജനുവരി 15നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം.

അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷ ksycyouthseminar@gmail.com ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി എം ജി, തിരുവനന്തപുരം-33. ഫോണ്‍ 8086987262, 0471-2308630.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173985/apply-now)