---
title: "അനുമോദനവും പുതിയ ബാച്ച് ഉദ്ഘാടനവും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173989/iritty"
published_at: "2024-01-02T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659396dfe4fa1_IMG-20240102-WA0008.jpg"
keywords: []
---

# അനുമോദനവും പുതിയ ബാച്ച് ഉദ്ഘാടനവും

> **Lead Summary:** **ഇരിട്ടി** : ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം വനിതകൾക്കായി നടത്തിവരുന്ന ദ്വിവസര പഠന കോഴ്സ് തംഹീദുൽ മർഅയുടെ ഏരിയാതല വിജയികൾക്കുള്ള അനുമോദനവും പുതിയ ബാച്ച് ഉദ്ഘാടനവും നടന്നു. ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതി അംഗം വി എൻ ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. വനിതാ വിഭാഗം ഏരിയ കൺവീനർ സി സി ഫാത്തിമ അധ്യക്ഷത വഹിച്ചു .

## Article Content

**ഇരിട്ടി** : ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം വനിതകൾക്കായി നടത്തിവരുന്ന ദ്വിവസര പഠന കോഴ്സ് തംഹീദുൽ മർഅയുടെ ഏരിയാതല വിജയികൾക്കുള്ള അനുമോദനവും പുതിയ ബാച്ച് ഉദ്ഘാടനവും നടന്നു. ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതി അംഗം വി എൻ ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. വനിതാ വിഭാഗം ഏരിയ കൺവീനർ സി സി ഫാത്തിമ അധ്യക്ഷത വഹിച്ചു .

വിജയികൾക്കുള്ള മൊമെന്റോ വിതരണം ജമാഅത്തെ ഇസ് ലാമി ഇരിട്ടി ഏരിയ പ്രസിഡന്റ് പി സി മുനീർ മാസ്റ്റർ നിർവഹിച്ചു അധ്യാപികമാരെ ആദരിക്കുകയും പഠിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു . ജില്ലാ സമിതി അംഗം കെഎൻ സുലൈഖ ടീച്ചർ സമാപനം നിർവഹിച്ചു. ഏരിയ കോഡിനേറ്റർ കെ വി സുബൈദ സ്വാഗതവും നൂർജഹാൻ ഖിറാഅത്തും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173989/iritty)