---
title: "സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യഷിപ്പിന് പ്രൗഢ ഗംഭീര തുടക്കം"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174024/mananthavadi"
published_at: "2024-01-02T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593adb4850e7_Screenshot_2024-01-02-11-59-20-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യഷിപ്പിന് പ്രൗഢ ഗംഭീര തുടക്കം

> **Lead Summary:**  **മാനന്തവാടി**: സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യഷിപ്പിന് പ്രൗഢ ഗംഭീര തുടക്കം. പൂതാടി കലാഗ്രാമം അവതരിപ്പിച്ച വീര നടനം, കളേഴ്സ് വയനാട് അവതരിപ്പിച്ച ശിങ്കാരിമേളം എന്നീ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്.ചടങ്ങിൽ ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി.തുടർന്ന് വിശിഷ്ടാതത്ഥികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു.

## Article Content

 **മാനന്തവാടി**: സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യഷിപ്പിന് പ്രൗഢ ഗംഭീര തുടക്കം. പൂതാടി കലാഗ്രാമം അവതരിപ്പിച്ച വീര നടനം, കളേഴ്സ് വയനാട് അവതരിപ്പിച്ച ശിങ്കാരിമേളം എന്നീ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്.ചടങ്ങിൽ ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി.തുടർന്ന് വിശിഷ്ടാതത്ഥികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി കെ രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ, ജുനൈദ് കൈപാണി, പി വി ബാലകൃഷ്ണൻ, ബോബി ചെമ്മണ്ണൂർ, റോജി അഗസ്റ്റിൻ, റഫീഖ് തോക്കൻ, ലിസി രാജേഷ്, എം മധു, കെ റഫീഖ്, എ കെ ജയഭാരതി, ബി ഡി അരുൺകുമാർ, ഉസ്മാൻ ഹാജി, അനിൽകുമാർ, കടവത്ത് മുഹമ്മദ്, പി വി സഹദേവൻ, എ എം നിഷാന്ത്, പി കെ അനിൽകുമാർ, പടയൻ മുഹമ്മദ്, എ ഇ ഗിരീഷ്, ഇ എഫ് ടോമി തുടങ്ങിയവർ സംസാരിച്ചു. വെടികെട്ടുകളോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174024/mananthavadi)