---
title: "രാമന്തളി  മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു"
english_title: "Ramantali Muchilot Bhagavathy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174042/ramantali-muchilot-bhagavathy-temple"
published_at: "2024-01-02T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593ba15c4954_Screenshot_2024-01-02-12-47-43-89_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# രാമന്തളി  മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പയ്യന്നൂർ**: രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.പെരുങ്കളിയാട്ടം ബ്രോഷർ എം എൽ എ വർക്കിങ് ചെയർമാൻ പി പി ദാമോദരനു നൽകി പ്രകാശനം ചെയ്തു.

## Article Content

**പയ്യന്നൂർ**: രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.പെരുങ്കളിയാട്ടം ബ്രോഷർ എം എൽ എ വർക്കിങ് ചെയർമാൻ പി പി ദാമോദരനു നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ പെരുങ്കളിയാട്ടം സംഘാടക സമിതി ജനറൽ കൺവീനർ ടി വി ബാലകൃഷ്ണൻ സ്വാഗതവും,പെരുങ്കളിയാട്ടം സംഘാടക സമിതി വർക്കിങ് ചെയർമാൻ പി പി ദാമോദരൻ അധ്യക്ഷനുമായി.പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യ പ്രഭാഷണം നടത്തി.

എം വി ഗോവിന്ദൻ, വി വി ഉണ്ണികൃഷ്ണൻ, മുഹമ്മദലി പി പി,ശ്രീകാന്ത് കെ, ജനാർദ്ദനൻ വി വി, ഗോപി കെ, പി വി മോഹനൻ, അഖിൽ കൃഷ്ണൻ, പി വി ഷനോജ്, രാകേഷ് പേരൂർക്കാരൻ എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ഇന്നത്തെ സാംസ്ക്കാരിക സദസ്സ് പ്രശസ്ത കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്യും.പ്രമുഖ ചലച്ചിത്ര താരം ഉണ്ണിരാജ ചെറുവത്തൂർ മുഖ്യാതിയാവും.തുടർന്ന് വിവിധ കല പരിപാടികളും അരങ്ങേറും. 2024 ജനുവരി 8,9,10,11 തീയ്യതികളിലയാണ് പെരുങ്കളിയാട്ടം നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174042/ramantali-muchilot-bhagavathy-temple)