---
title: "പാലക്കാട് ധോണിയിൽ കാട്ടാനയിറങ്ങി; ഒരു വീടിന്റെ മുൻവശം തകർത്തു"
english_title: "Palakkad Dhoni went wild"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174089/palakkad-dhoni-went-wild"
published_at: "2024-01-02T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593dcc013e0f_Screenshot_2024-01-02-15-11-28-12_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാലക്കാട് ധോണിയിൽ കാട്ടാനയിറങ്ങി; ഒരു വീടിന്റെ മുൻവശം തകർത്തു

> **Lead Summary:** **പാലക്കാട്**: ധോണിയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്തു.

## Article Content

**പാലക്കാട്**: ധോണിയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്തു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയാണ് ഒടുവിൽ ആനയെ കാട് കയറ്റിയത്. കഴിഞ്ഞ ദിവസവും ധോണിയിൽ ഒറ്റയാൻ ഇറങ്ങിയിരുന്നു. ധോണി സ്വദേശി മോഹനന്റെ വയലിലാണ് ആന ഇറങ്ങിയത്. ഒരേക്കറോളം കൃഷി കാട്ടാന നശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174089/palakkad-dhoni-went-wild)