---
title: "കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174095/iritty"
published_at: "2024-01-02T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593e359dc744_Screenshot_2024-01-02-15-45-06-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി: നഗരസഭയുടെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച നേരംപോക്ക് - നരിക്കുണ്ടം കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിച്ചു. വർഷങ്ങളായി കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന പതിനാറോളം കുടുംബങ്ങൾക്കാണ് ഈ കുടിവെള്ള പദ്ധതി ഗുണം ചെയ്യുക.

## Article Content

ഇരിട്ടി: നഗരസഭയുടെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച നേരംപോക്ക് - നരിക്കുണ്ടം കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിച്ചു. വർഷങ്ങളായി കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന പതിനാറോളം കുടുംബങ്ങൾക്കാണ് ഈ കുടിവെള്ള പദ്ധതി ഗുണം ചെയ്യുക.

സമീപവാസിയായ വത്സലാദേവി സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കിണറിൽ നിന്നും പുതുതായി നിർമ്മിച്ച ടാങ്കിലേക്ക് വെള്ളമെത്തിച്ച് പൈപ്പുവഴിയാണ് ഈ വീടുകളിലെല്ലാം കുടിവെള്ളമെത്തിക്കുന്നത്.

വാർഡ് മെമ്പർ കെ. നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ പദ്ധതിക്കായി സൗജന്യമായി ഭൂമി വിട്ടു നല്കിയവരെയും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരനെയുംമറ്റും ആദരിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, അനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174095/iritty)