---
title: "13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടി കർഷകർക്ക് സഹായവുമായി ജയറാം"
english_title: "13 cows dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174108/13-cows-dead"
published_at: "2024-01-02T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593ee084d413_Screenshot_2024-01-02-16-35-23-24_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടി കർഷകർക്ക് സഹായവുമായി ജയറാം

> **Lead Summary:** ഇടുക്കി: 13 പശുക്കൾ കൂട്ടത്തോടെ ചത്ത തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും വീട്ടിൽ എത്തി നടൻ ജയറാംസാമ്പത്തിക സഹായം കൈമാറും.

## Article Content

ഇടുക്കി: 13 പശുക്കൾ കൂട്ടത്തോടെ ചത്ത തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും വീട്ടിൽ എത്തി നടൻ ജയറാംസാമ്പത്തിക സഹായം കൈമാറും.

തനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും കുട്ടികളുടെ വേദന മനിസാലാക്കാൻ സാധിക്കുന്നതാണെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം മന്ത്രിമാരായ സി ചിഞ്ചുറാണി റോഷി അഗസ്റ്റിൻ എന്നിവരും കുട്ടികളുടെ വീട് സന്ദർശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. തുടർന്ന് സംഭവം കണ്ടു നിന്ന മാത്യുവിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയുംആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഗുരുതരാവസ്ഥയിലുള്ള അഞ്ച് പശുക്കൾക്ക് മൃഗസംരക്ഷണവകുപ്പ് അധികൃതർ ആവശ്യമായ ചികിത്സ നൽകിയിരുന്നു.സംഭവമറിഞ്ഞ് മാത്യുവിനെ ഫോണിൽ ബന്ധപ്പെട്ട മന്ത്രി ചിഞ്ചു റാണി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് മാത്യുവിനും ജോർജിനും ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174108/13-cows-dead)