---
title: "കട്ട് ഫ്ളവർ അറേഞ്ച്മെൻ്റ് : പുഞ്ചിരി മത്സരങ്ങൾ നടത്തി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174135/kalpetta"
published_at: "2024-01-02T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65940c3d080ca_IMG-20240102-WA0024.jpg"
keywords: []
---

# കട്ട് ഫ്ളവർ അറേഞ്ച്മെൻ്റ് : പുഞ്ചിരി മത്സരങ്ങൾ നടത്തി 

> **Lead Summary:** **കല്‍പ്പറ്റ**: വയനാട് ഫ്‌ളവര്‍ ഷോയുടെ ഭാഗമായി കട്ട് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് മത്സരം സംഘടിപ്പിച്ചു. റോസില്‍ തന്നെ സ്റ്റാന്റേര്‍ഡ്, ഹൈബ്രിഡ്, മിനിയേച്ചര്‍, ഫ്‌ളോറിബണ്ടന്‍ എന്നീ വിഭാഗങ്ങളിലും ഗ്ലാഡിയോലി, ആന്തൂറിയം, ഓര്‍ക്കിഡ് എന്നീ കാറ്റഗറികളിലുമായാണ് മത്സരം നടത്തിയത്.

## Article Content

**കല്‍പ്പറ്റ**: വയനാട് ഫ്‌ളവര്‍ ഷോയുടെ ഭാഗമായി കട്ട് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് മത്സരം സംഘടിപ്പിച്ചു. റോസില്‍ തന്നെ സ്റ്റാന്റേര്‍ഡ്, ഹൈബ്രിഡ്, മിനിയേച്ചര്‍, ഫ്‌ളോറിബണ്ടന്‍ എന്നീ വിഭാഗങ്ങളിലും ഗ്ലാഡിയോലി, ആന്തൂറിയം, ഓര്‍ക്കിഡ് എന്നീ കാറ്റഗറികളിലുമായാണ് മത്സരം നടത്തിയത്.

ഉന്മേഷമുള്ള പൂക്കളും അവയുടെ വ്യത്യസ്തയും ഒരുക്കിയ രീതിയും അനുസരിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. റോസ് സ്റ്റാന്റേര്‍ഡ്, മിനിയേച്ചര്‍, ഫ്‌ളോറിബണ്ടന്‍ എന്നീ വിഭാഗങ്ങളില്‍ റോഷ്‌നി പ്രകാശ് ഒന്നാം സ്ഥാനം നേടി. റോസ് ഹൈബ്രിഡ് മത്സരത്തില്‍ ആബ രമേശും ഒന്നാം സ്ഥാനം നേടി. ലിസ സെബാസ്റ്റ്യന്‍, അമ്മിണി ജോര്‍ജ്ജ് എന്നിവര്‍ റോസ് മിനിയേച്ചര്‍, സ്റ്റാന്റേര്‍ഡ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. ഗ്ലാഡിയോല വിഭാഗത്തില്‍ ലിസ സെബാസ്റ്റിയന്‍ ഒന്നാം സ്ഥാനവും റോഷ്‌നി പ്രകാശ്, മാജിദ ഖാദര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. ആന്തൂറിയത്തിന്റെ വ്യത്യസ്ത നിറങ്ങള്‍ ഭംഗിയായി അടുക്കിയ അമ്മിണി ജോര്‍ജ്, മാജിര ഖാദര്‍ എന്നിവര്‍ ആന്തൂറിയം വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടി.

ഓര്‍ക്കിഡ് അറേഞ്ച്‌മെന്റില്‍ ശുഭ, റോഷ്‌നി പ്രകാശ്, അമ്മിണി ജോര്‍ജ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തിങ്കളാഴ്ച നടന്ന കുട്ടികളുടെ പുഞ്ചിരി മത്സരത്തിൽ ഏഴ് മാസം പ്രായമായ ഐസൽ ഇഷ് വ ഒന്നാം സ്ഥാനം നേടി. നാല് വയസ് വരെ പ്രായമുള്ള 17 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അസാൻ, ഇസ്സ മരിയ, റേച്ചൽ ബിബിൻ എന്നിവർ രണ്ടാം സ്ഥാനം നേടി. ദിയ ലക്ഷ്മി, ഹാദി ഫർഷാൻ മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174135/kalpetta)