---
title: "ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174140/accident"
published_at: "2024-01-02T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659411098417e_n57071783617042024242657c0fb2d5516e58a7f9bbdab4111a1a2b9fb4aa33dcace7123da61f8f6f5c30be.jpg"
keywords: []
---

# ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

> **Lead Summary:** **ഷാര്‍ജ: **ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ് എന്‍ സനോജ് , പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍ എന്നിവരാണ് മരിച്ചത്.

## Article Content

**ഷാര്‍ജ: **ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ് എന്‍ സനോജ് , പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍ എന്നിവരാണ് മരിച്ചത്.

ജസീമിന്റെ ഭാര്യ ഷിഫ്‌ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാര്‍ജയിലെ അല്‍ ദൈത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174140/accident)