---
title: "കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174141/ksrtc"
published_at: "2024-01-02T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659411e812ed6_n5706913321704202662783849b749f8ddb8654f414602a05a0982b2add5fe142cb1e760802f3b4b4337e8a.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു

> **Lead Summary:** **കോട്ടയം: **കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു. കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

**കോട്ടയം: **കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു. കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വൈകീട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. ഇയാള്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174141/ksrtc)