---
title: "ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം; യാത്രക്കാരന്‍റെ കൈ അറ്റു"
english_title: "Passenger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174142/passenger"
published_at: "2024-01-02T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594129031ea7_n5707068381704202827582ff79e32d2f849144e712dc7eb1cd972c1a77dc3dc7365ec41ef9b2d044bbfce7.jpg"
keywords: []
---

# ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം; യാത്രക്കാരന്‍റെ കൈ അറ്റു

> **Lead Summary:** **കായംകുളം:** ഓടുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് യാത്രക്കാരന്‍റെ കൈ അറ്റു. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം. നിസാമുദ്ദീൻ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്നും പൂനെയ്ക്ക് പോകുകയായിരുന്ന നാഗ്പൂര്‍ സ്വദേശി രവിയാണ് അപകടത്തില്‍പ്പെട്ടത്. 

## Article Content

**കായംകുളം:** ഓടുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് യാത്രക്കാരന്‍റെ കൈ അറ്റു. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം. നിസാമുദ്ദീൻ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്നും പൂനെയ്ക്ക് പോകുകയായിരുന്ന നാഗ്പൂര്‍ സ്വദേശി രവിയാണ് അപകടത്തില്‍പ്പെട്ടത്. 

ട്രെയിൻ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ രവി വെള്ളം വാങ്ങാൻ പുറത്തിറങ്ങി. മടങ്ങി വന്നപ്പോഴേക്കും ട്രെയിൻ മുന്നോട്ടു നീങ്ങിയിരുന്നു. 

ട്രെയിനിലേക്ക് ചാടി കയറുന്നതിനിടെ രവി പിടിവിട്ട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണു. നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രവിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174142/passenger)