---
title: "കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174143/arrested"
published_at: "2024-01-02T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659413a2c7e23_n5704490901704120145462942aeb3d2dfb50e121d01b194dec7c7cad9b8e8ec83e9119ea98952d0c640c14.jpg"
keywords: []
---

# കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

> **Lead Summary:** **കോട്ടയം:** ഒരു കിലോയില്‍ അധികം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡീഷയിലെ പുരി ജില്ല സ്വദേശിയായ ബിചിത്ര ഭോയി എന്നയാളാണ് പാലാ മുത്തോലിയില്‍ പിടിയിലായത്. പാലാ എക്സൈസ് ഇൻസ്പെക്ടര്‍ ബി. ദിനേശിന്‍റെ നേതൃത്വത്തില്‍ ഉള്ള എക്സൈസ് റേഞ്ച് ടീം, രഹസ്യ വിവരത്തിന്‍റെ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുത്തോലിയില്‍ നടത്തിയ റെയ്ഡില്‍ 1.100 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.

## Article Content

**കോട്ടയം:** ഒരു കിലോയില്‍ അധികം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡീഷയിലെ പുരി ജില്ല സ്വദേശിയായ ബിചിത്ര ഭോയി എന്നയാളാണ് പാലാ മുത്തോലിയില്‍ പിടിയിലായത്. പാലാ എക്സൈസ് ഇൻസ്പെക്ടര്‍ ബി. ദിനേശിന്‍റെ നേതൃത്വത്തില്‍ ഉള്ള എക്സൈസ് റേഞ്ച് ടീം, രഹസ്യ വിവരത്തിന്‍റെ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുത്തോലിയില്‍ നടത്തിയ റെയ്ഡില്‍ 1.100 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.

ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടര്‍ സജി. വി നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

പരിശോധനയില്‍ അസിസ്റ്റന്‍റ് ഇൻസ്പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്‍റീവ് ഓഫീസര്‍ അനീഷ് കുമാര്‍ കെ.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍ പവിത്രൻ, ജയിംസ് സിബി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രജനി. ടി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174143/arrested)