---
title: "കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; മോഷണക്കേസ് പ്രതിയുടെ തലയ്‌ക്ക് പരിക്ക്"
english_title: "Kannur center jail "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174149/kannur-center-jail"
published_at: "2024-01-02T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659418a99c0ef_n570735562170420434670536b54e526e6585c2c94c25d0da2c0a53d09b766f43a63926ce8d9bd5e202d96f.jpg"
keywords: []
---

# കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; മോഷണക്കേസ് പ്രതിയുടെ തലയ്‌ക്ക് പരിക്ക്

> **Lead Summary:** **കണ്ണൂര്‍:** സെൻട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. ഒരു തടവുകാരന് പരിക്ക്. കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ പതിനൊന്നാം ബ്ളോക്കില്‍ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോഷണക്കേസില്‍ തടവ്ശിക്ഷയനുഭവിക്കുന്ന നൗഫലിനാണ് തലയ്‌ക്ക് പരിക്കേറ്റത്. കാപ്പ തടവുകാരൻ അശ്വിൻ ഇയാളെ ആക്രമിച്ചതായാണ് വിവരം. നൗഫല്‍ ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂര്‍:** സെൻട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. ഒരു തടവുകാരന് പരിക്ക്. കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ പതിനൊന്നാം ബ്ളോക്കില്‍ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോഷണക്കേസില്‍ തടവ്ശിക്ഷയനുഭവിക്കുന്ന നൗഫലിനാണ് തലയ്‌ക്ക് പരിക്കേറ്റത്. കാപ്പ തടവുകാരൻ അശ്വിൻ ഇയാളെ ആക്രമിച്ചതായാണ് വിവരം. നൗഫല്‍ ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്ക് മുൻപും കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ തമ്മിലേറ്റുമുട്ടിയിരുന്നു.പത്താം ബ്ലോക്കില്‍ ഗുണ്ടാ ആക്ടില്‍ കഴിയുന്ന തടവുകാരായ തൃശൂര്‍ സ്വദേശികളായ ചിറയത്ത് തൃശ്ശൂര്‍ക്കാരൻ സാജൻ, പള്ളിപ്പറമ്ബത്ത് നെല്‍സണ്‍, അമര്‍ജിത്ത് എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.സാജനെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി വാതില്‍ അടച്ച്‌ പുറത്ത് ജയില്‍ ജീവനക്കാരൻ കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം.

ഈ സമയത്ത് നെല്‍സനും അമര്‍ജിത്തും ചാടി വന്ന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബാത്ത് റൂമിന്റെ വാതില്‍ ചവുട്ടിപ്പൊളിച്ച ശേഷം സാജനെ മര്‍ദ്ദിക്കയുമായിരുന്നു.സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതി പ്രകാരം ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഔദ്യോഗിക ജോലിക്ക് തടസമുണ്ടാക്കിയതിനും വാതില്‍ തകര്‍ത്ത് നാശനഷ്ടമുണ്ടാക്കിയതിനാല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരവും പ്രതികള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174149/kannur-center-jail)