---
title: "71കാരൻ കുഴഞ്ഞു വീണ് മരിച്ചു; ചിതയെരിഞ്ഞു തീരും മുൻപ് ഭാര്യയും"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174159/dead"
published_at: "2024-01-02T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65941f0e44b4d_n57073962217042060124778a2b9b05c6c8cb125f6f1858625a2808063dee2c8ab4427b325a8ecbc3118c9c.jpg"
keywords: []
---

# 71കാരൻ കുഴഞ്ഞു വീണ് മരിച്ചു; ചിതയെരിഞ്ഞു തീരും മുൻപ് ഭാര്യയും

> **Lead Summary:** **ആലപ്പുഴ: **ഭര്‍ത്താവ് മരിച്ച്‌ മണിക്കൂറുകളുടെ വ്യത്യസത്തില്‍ ഭാര്യയും വിടവാങ്ങി. ചേര്‍ത്തലയില്‍ ആറാട്ടുപുഴ കള്ളിക്കാടോ കൂട്ടുങ്കല്‍ സഹദേവനും ഭാര്യ സതിയമ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സഹദേവൻ തിങ്കളാഴ്‌ച രാവിലെ മരിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് സഹദേവന്റെ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നത്. 

## Article Content

**ആലപ്പുഴ: **ഭര്‍ത്താവ് മരിച്ച്‌ മണിക്കൂറുകളുടെ വ്യത്യസത്തില്‍ ഭാര്യയും വിടവാങ്ങി. ചേര്‍ത്തലയില്‍ ആറാട്ടുപുഴ കള്ളിക്കാടോ കൂട്ടുങ്കല്‍ സഹദേവനും ഭാര്യ സതിയമ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സഹദേവൻ തിങ്കളാഴ്‌ച രാവിലെ മരിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് സഹദേവന്റെ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നത്. 

ഭര്‍ത്താവിന്റെ ചിതയെരിഞ്ഞു തീരും മുൻപ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കിടപ്പു രോഗിയായ സതിയമ്മയും (68) മരിച്ചു. സതിയമ്മയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടന്നു. മക്കള്‍: ഷാജിക്കുട്ടൻ, ശാൻറിമോള്‍, ഷാബു. മരുമക്കള്‍: അനിത, സജീവ്, കാര്‍ത്തിക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174159/dead)