---
title: "പേരാവൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു"
english_title: "Youth Congress peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174171/youth-congress-peravoor"
published_at: "2024-01-02T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65942614c6bc1_PicsArt_01-02-08.34.18.jpg"
keywords: []
---

# പേരാവൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

> **Lead Summary:** **ഇരിട്ടി: **രാഷ്ട്രിയ എതിരാളികളുടെ പോരായ്മകൾ ചൂണ്ടികാട്ടുന്നതിനൊപ്പം നേതൃപരമായ ഇച്ചാശക്തിയോടെ പ്രവർത്തിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഇരിട്ടി: **രാഷ്ട്രിയ എതിരാളികളുടെ പോരായ്മകൾ ചൂണ്ടികാട്ടുന്നതിനൊപ്പം നേതൃപരമായ ഇച്ചാശക്തിയോടെ പ്രവർത്തിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഒന്നായി കണ്ട് ഭരണം നടത്തിയ കോൺഗ്രസിന്റെ ചരിത്രവും പൂർവ്വ സൂരികളായ നേതാക്കളുടെ ചരിത്രവും പുതുതലമുറക്ക് പഠിപ്പിച്ചു കൊടുക്കാൻ യൂത്ത് കോൺഗ്രസിന് സാധിക്കണം. രാജ്യത്തെ മതപരമായും ജാതിയമായും ഭിന്നിപ്പിച്ച് രാഷ്ട്രിയം നേട്ടം കൊയ്യാനുള്ള ഗവേഷണം നടത്തുകയാണ് സംഘ്പപരിവാർ ശക്തികൾ. ദൗർഭാഗ്യവശാൽ വൈകാരികമായി സാമുദായിക മുതലെടുപ്പ് നടത്തി ലാഭം കൊയ്യാനുള്ള ചിന്തയാണിപ്പോൾ സംസ്ഥാനത്തെ സി.പി.എമ്മിനും. ഇരു കൂട്ടർക്കും നാടിന്റെ ഭാവിയെ കുറിച്ച് ഒരാശങ്കയുമില്ലെന്ന് ബൽറാം പറഞ്ഞു.

ചടങ്ങിൽ ടി.കെ. റഷിദ് അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് വിജിൻ മോഹൻ, മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, മുൻ ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ്, രാഹുൽ വെച്ചിയോട്ട്, ഫർസിൻ മജീദ്, പി.കെ. ജനാർദ്ദനൻ, പി.എ. നസീർ, ജെയ്സൺ കാരക്കാട്ട്, ബൈജു വർഗ്ഗീസ്, ലിസി ജോസഫ്, വി.ടി.തോമസ്, പി.സി. രാമകൃഷ്ണൻ, കെ. വേലായുധൻ, സാജു യോമസ്, മഹിത മോഹനൻ, പ്രിനിൽ മതുക്കോത്ത്, എം.സി. അതുൽ, നിവിൽ മാനുവൽ, ജിബിൻ ജെയ്സൺ, സുമി അലിൽ, മൃദുല വിജയൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174171/youth-congress-peravoor)