---
title: "തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ബസ് കണ്ടക്ടർക്ക് ഗുരുതര പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174179/injury"
published_at: "2024-01-02T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65942c08441f8_IMG-20240102-WA0007.jpg"
keywords: []
---

# തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ബസ് കണ്ടക്ടർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ഇരിട്ടി: **തെരുവുനായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ബസ് കണ്ടക്ടർക്ക് ഗുരുതര പരുക്ക്. കീഴ്പ്പള്ളി കരോട്ടിതടത്തിൽ റോബിൻ തോമസ് നാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.

## Article Content

**ഇരിട്ടി: **തെരുവുനായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ബസ് കണ്ടക്ടർക്ക് ഗുരുതര പരുക്ക്. കീഴ്പ്പള്ളി കരോട്ടിതടത്തിൽ റോബിൻ തോമസ് നാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.

ഇരിട്ടി - കണ്ണൂർ തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായ റോബിൻ ബസ് ഇരിട്ടിയിൽ സർവീസ് അവസാനിപ്പിച്ച് കീഴൂർ നിവേദിത വിദ്യാലയത്തിനു സമീപം ബസ് നിർത്തിയിട്ട് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ കീഴൂർ അരയാലിന് സമീപം വെച്ച് തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്ത് അരയാൽ തറയിൽ ഇടിച്ചു മറിയുകയായിരുന്നു.

അപകടത്തിൽ കാലിന് ഗുരുതര പരുക്കേറ്റ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്ത് കഴിഞ്ഞ ദിവസം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രികനായ സമീപവാസിയായ മറ്റൊരു യുവാവിനും ഗുരുതര പരുക്കേറ്റിരുന്നു.ഇയാൾ ഇപ്പോഴും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174179/injury)