---
title: "ചര്‍ച്ച ഫലം കണ്ടു; ട്രക്ക് സമരം പിൻവലിച്ച്‌ ഉടമകള്‍"
english_title: "Truck owners "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174186/truck-owners"
published_at: "2024-01-02T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659440c12e333_IMG-20240102-WA0009.jpg"
keywords: []
---

# ചര്‍ച്ച ഫലം കണ്ടു; ട്രക്ക് സമരം പിൻവലിച്ച്‌ ഉടമകള്‍

> **Lead Summary:** **ന്യൂഡൽഹി:** ട്രക്ക് ഉടമകളുമായി കേന്ദ്രം നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ട്രക്ക് സമരം പിൻവലിച്ചു. നാളെ മുതല്‍ ജോലിക്ക് കയറാൻ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായുള്ള യോഗത്തിലാണ് തീരുമാനം. നിയമം ഉടൻ പാസാക്കില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് ട്രക്ക് ഉടമകള്‍ പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

## Article Content

**ന്യൂഡൽഹി:** ട്രക്ക് ഉടമകളുമായി കേന്ദ്രം നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ട്രക്ക് സമരം പിൻവലിച്ചു. നാളെ മുതല്‍ ജോലിക്ക് കയറാൻ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായുള്ള യോഗത്തിലാണ് തീരുമാനം. നിയമം ഉടൻ പാസാക്കില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് ട്രക്ക് ഉടമകള്‍ പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

നിയമം നടപ്പാക്കുന്നതിന് മുൻപായി ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചു. ചര്‍ച്ചകള് തുടരാനാണ് യോഗത്തില്‍ ധാരണ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174186/truck-owners)