---
title: "ചെറുകിട വ്യവസായം: വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം"
english_title: "Women groups can apply"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17422/women-groups-can-apply"
published_at: "2021-12-23T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3db7d8ef69_images - 2021-12-23T074357.705.jpeg"
keywords: []
---

# ചെറുകിട വ്യവസായം: വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂര്‍ :ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഈ വാര്‍ഷിക പദ്ധതിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഉല്‍പാദന മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിന് വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടതും ഗ്രേഡ് ചെയ്യപ്പെട്ടതുമായ ഗ്രൂപ്പിന് 85 ശതമാനം, പരമാവധി മൂന്ന് ലക്ഷം രൂപവരെ വായ്പാ ബന്ധിതമായി സബ്‌സിഡി നല്‍കും.

## Article Content

കണ്ണൂര്‍ :ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഈ വാര്‍ഷിക പദ്ധതിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഉല്‍പാദന മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിന് വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടതും ഗ്രേഡ് ചെയ്യപ്പെട്ടതുമായ ഗ്രൂപ്പിന് 85 ശതമാനം, പരമാവധി മൂന്ന് ലക്ഷം രൂപവരെ വായ്പാ ബന്ധിതമായി സബ്‌സിഡി നല്‍കും.

റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ഭക്ഷ്യ സംസ്‌കരണം പോലുള്ള ഉല്‍പാദന മേഖലയില്‍ ഇരിട്ടി ബ്ലോക്ക് പരിധിയില്‍ വ്യവസായം തുടങ്ങുന്നതിന് താല്‍പര്യമുള്ളവര്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഗ്രൂപ്പ് അംഗങ്ങള്‍ 18നും 60നും ഇടയില്‍ പ്രായമുള്ളവരും മൂന്ന് വര്‍ഷമായി ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസമുള്ളവരും രണ്ടു ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുള്ളവരുമായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുമായോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടുക. ഫോണ്‍: 0490 2491240, 9946166255.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17422/women-groups-can-apply)