---
title: "വിമുക്തി: ഷോര്‍ട്ട് ഫിലിം മത്സരം"
english_title: "Short film competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17423/short-film-competition"
published_at: "2021-12-23T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3dc01a6d20_images - 2021-12-23T074625.142.jpeg"
keywords: []
---

# വിമുക്തി: ഷോര്‍ട്ട് ഫിലിം മത്സരം

> **Lead Summary:** കണ്ണൂര്‍ :സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

## Article Content

കണ്ണൂര്‍ :സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ലഹരി വിരുദ്ധ ആശയം, പോസിറ്റീവ് എനര്‍ജി നല്‍കുന്ന സന്ദേശം എന്നിവ ഉണ്ടായിരിക്കണം. ദൈര്‍ഘ്യം നാലു മുതല്‍ എട്ടു മിനിറ്റ്. മൂവി ക്യാമറയിലോ മൊബൈല്‍ ഫോണിലോ ചിത്രീകരിക്കാം. അധ്യാപക സഹായം തേടാം. പൂര്‍ണമായ മേല്‍വിലാസം, ഇ മെയില്‍, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്‌കൂള്‍, കോളേജ്, ക്ലാസ് എന്നിവ രേഖപ്പെടുത്തി സ്‌കൂള്‍/കോളേജ് അധികാരി സാക്ഷ്യപ്പെടുത്തിയ ഷോര്‍ട്ട് ഫിലിം ജനുവരി 31നകം vimukthiexcise@gmail.com ല്‍ അയക്കണം. മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ വിമുക്തി മിഷന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യാഥാക്രമം 25000, 15000, 10000 രൂപ, ട്രോഫി, പ്രശസ്തി പത്രം എന്നിവയും ലഭിക്കും. സ്‌കൂള്‍, കോളേജ് വിഭാഗങ്ങള്‍ക്ക് പ്രത്യേകം സമ്മാനം നല്‍കും. മികച്ച സ്‌ക്രിപ്റ്റ്, മികച്ച സംവിധായകന്‍ എന്നിവക്ക് 10000 രൂപ വീതവും സമ്മാനമായി ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17423/short-film-competition)