---
title: "കൊപ്രയുടെ താങ്ങു വില ഉയർത്തി"
english_title: "Copra floor price increased "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17424/copra-floor-price-increased"
published_at: "2021-12-23T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3dc7b9f4c0_images.jpeg"
keywords: []
---

# കൊപ്രയുടെ താങ്ങു വില ഉയർത്തി

> **Lead Summary:** കൊപ്രയുടെ താങ്ങു വില ഉയർത്തി. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ക്വിന്റലിന് 10590 രൂപയാകും താങ്ങു വില. 2021 ൽ 10335 രൂപയായിരുന്നു താങ്ങുവില. 

## Article Content

കൊപ്രയുടെ താങ്ങു വില ഉയർത്തി. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ക്വിന്റലിന് 10590 രൂപയാകും താങ്ങു വില. 2021 ൽ 10335 രൂപയായിരുന്നു താങ്ങുവില. 

ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11000 രൂപയായും ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഈ വിലയും പ്രാബല്യത്തിൽ വരും. 10600 രൂപയായിരുന്നു 2021 ൽ ഉണ്ട കൊപ്രയുടെ താങ്ങു വില.

ഈ വർഷം ജനുവരി 27നാണ് കൊപ്രയുടെ താങ്ങു വില 10,335 രൂപയാക്കി ഉയർത്തിയത്. ക്വിന്റലിന് 375 രൂപ വർധിപ്പിച്ചാണ് വില 10,335 രൂപയിലെത്തിച്ചത്. ഉണ്ട കൊപ്രയുടെ വില 300 രൂപ വർധിപ്പിച്ചാണ് വില 10600 ൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17424/copra-floor-price-increased)