---
title: "പുതിയിടംകുന്ന് വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുന്നാൾ 5 ന് ആരംഭിക്കും "
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174242/mananthavadi"
published_at: "2024-01-03T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594e5252c6d2_IMG-20240103-WA0011.jpg"
keywords: []
---

# പുതിയിടംകുന്ന് വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുന്നാൾ 5 ന് ആരംഭിക്കും 

> **Lead Summary:**  **മാനന്തവാടി**: പുതിയിടംകുന്ന് വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും ,പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാള്‍ അഞ്ചു മുതൽ ഏഴ് വരെ നടക്കും. അഞ്ചിന് വൈകുന്നേരം 4.30 തിന് ഇടവക വികാരി ഫാ. ജയിംസ് ചക്കിട്ടക്കുടി കൊടിയേറ്റും. തുടർന്ന് ഫാ. എഡ് വേഡ് പുത്തൻ പുരയ്ക്കൽ വിശുദ്ധ കൂർബാനക്ക് കാർമ്മികത്വം വഹിക്കും.

## Article Content

 **മാനന്തവാടി**: പുതിയിടംകുന്ന് വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും ,പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാള്‍ അഞ്ചു മുതൽ ഏഴ് വരെ നടക്കും. അഞ്ചിന് വൈകുന്നേരം 4.30 തിന് ഇടവക വികാരി ഫാ. ജയിംസ് ചക്കിട്ടക്കുടി കൊടിയേറ്റും. തുടർന്ന് ഫാ. എഡ് വേഡ് പുത്തൻ പുരയ്ക്കൽ വിശുദ്ധ കൂർബാനക്ക് കാർമ്മികത്വം വഹിക്കും.

ശനിയാഴ്ച വൈകുന്നേരം 430 തിന് ആരാധന, ജപമാല എന്നിവയ്ക്ക ശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫെറോന വികാരി ഫാ.സജി കോട്ടായിൽ മുഖ്യ കാർമ്മികത്വം വഹിക്കും. യാക്കോബായ സുറിയാനി സഭമലബാർ ഭദ്രാസനാധിപൻ ഗിവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത തിരുന്നാൾ സന്ദേശം നൽകും . തുടര്‍ന്ന് നൊവേനയും, തിരുനാള്‍ പ്രദിക്ഷണം, മേളക്കാഴ്ചകള്‍ ആകാശവിസ്മയംസൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടി ,കടത്തനാട് ചേകോർ കളരി സംഘത്തിന്റെ കളരി പ്രദർശനം എന്നിവ ഉണ്ടാവും.

സമാപനദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വി. കുര്‍ബാന, പത്തിന് ആഘോഷമായ തിരുനാള്‍ ഗാനപൂജ, തിരുനാള്‍ സന്ദേശം, നൊവേന എന്നിവ ഉണ്ടാവും. ഫാ. ആൽബിൻ വളയത്തിൽ കാര്‍മികത്വം വഹിക്കും. തിരുനാള്‍ പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവയോടെ തിരുനാള്‍ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174242/mananthavadi)