---
title: "കേളകത്ത് ഓട്ടോറിക്ഷ തൊഴിലാളികളുടെ സൂചന പണിമുടക്ക് "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174294/kelakam"
published_at: "2024-01-03T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595118090edf_Picsart_24-01-03_13-08-45-536.jpg"
keywords: []
---

# കേളകത്ത് ഓട്ടോറിക്ഷ തൊഴിലാളികളുടെ സൂചന പണിമുടക്ക് 

> **Lead Summary:** **കേളകം**: അടയ്ക്കാത്തോട് പൂവത്തിൻ ചോല റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേളകത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ സൂചന പണിമുടക്കും രാവിലെ മുതൽ ഉച്ചവരെ കേളകം ടൗണിൽ ധർണ്ണയും നടത്തി.

## Article Content

**കേളകം**: അടയ്ക്കാത്തോട് പൂവത്തിൻ ചോല റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേളകത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ സൂചന പണിമുടക്കും രാവിലെ മുതൽ ഉച്ചവരെ കേളകം ടൗണിൽ ധർണ്ണയും നടത്തി.

24 മണിക്കൂർ വാഹനം ഓടാതെ പണിമുടക്കിയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്കിൽ കേളകത്തെ വ്യാപാരി വ്യവസായി സംഘവും പിന്തുണ പ്രഖ്യാപിച്ചു.

രാജേഷ് കുമാർ, മനു കളപ്പുരക്കൽ, ബേബി വരപ്പോത്തുകുഴി, തുടങ്ങി നിരവധി ഓട്ടോറിക്ഷ തൊഴിലാളികളാണ് പണിമുടക്കിനും ധർണക്കും നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174294/kelakam)