---
title: "കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ"
english_title: "Ganesh Kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174302/ganesh-kumar"
published_at: "2024-01-03T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659517fba43f0_Screenshot_2024-01-03-13-45-48-36_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

> **Lead Summary:** തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. വരുമാനം കൂട്ടുക മാത്രമല്ല, ചെലവ് കുറയ്ക്കലും ഉണ്ടാകണം. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാനുള്ള ശ്രമം നടത്തും.

## Article Content

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. വരുമാനം കൂട്ടുക മാത്രമല്ല, ചെലവ് കുറയ്ക്കലും ഉണ്ടാകണം. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാനുള്ള ശ്രമം നടത്തും.

തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിലുണ്ടാകും. എംപിമാർക്കും എംഎൽഎമാർക്കും എപ്പോൾ വേണമെങ്കിലും കാണാം. പരിപാടികൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കരുത്. ദയവായി മൊമെന്റോകൾ നൽകരുത്. യൂണിയനുകളുമായി സൗഹൃദത്തിൽ പോകുമെന്നും മന്ത്രി പറഞ്ഞു.

കെടിഡിഎഫ്‌സിയും കെഎസ്ആർടിസിയുമായി നിലനിൽക്കുന്ന തർക്കമടക്കമുള്ള വിഷയം ഇന്ന് ചർച്ച ചെയ്യും. ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ ഘടിപ്പിക്കും. ലൈസൻസ് പരിമിതപ്പെടുത്തും.

പലർക്കും കൃത്യമായി ഡ്രൈവിങ്ങ് അറിയില്ല. റോഡിൽ ബൈക്ക് അഭ്യാസം അനുവദിക്കില്ല.ബൈക്ക് റൈഡിന് പ്രത്യേക മേഖല തയ്യാറാക്കിയാൽ അനുമതി നൽകും. നാളെ പമ്പ സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174302/ganesh-kumar)