---
title: "രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു"
english_title: "Ramantali Muchilot Bhagavathy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174314/ramantali-muchilot-bhagavathy-temple"
published_at: "2024-01-03T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595267cd0e44_Screenshot_2024-01-03-14-37-33-98_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു

> **Lead Summary:** രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഭക്തിഗാന ആൽബം പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് സുരേഷ് രാമന്തളി പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ടി വി ബാലകൃഷ്ണന് നൽകി പ്രകാശിപ്പിച്ചു.

## Article Content

രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഭക്തിഗാന ആൽബം പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് സുരേഷ് രാമന്തളി പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ടി വി ബാലകൃഷ്ണന് നൽകി പ്രകാശിപ്പിച്ചു.

നാന്ദകം,നിത്യകന്യാവ് എന്നീ ഭക്തിഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നാന്ദകം എന്ന ഭക്തിഗാനത്തിൻ്റെ രചന മധു നായർ നിർവഹിച്ചപ്പോൾ സംഗീതം നൽകി ഗാനാലാപനം നടത്തിയത് കലേഷ് കരുണാകരനാണ്.

നിത്യകന്യാവ് എന്ന ഭക്തിഗാനം രചിച്ചത് ബൈജു കാങ്കോൽ ആണ്.സംഗീതം നൽകിയത് ഹരി വേണുഗോപാലും ആലാപനം ചെയ്തത് സുധ സുരേന്ദ്രനുമാണ്.

എം വി സുഗുണൻ രചിച്ച് അഞ്ജലി സുഗുണൻ ആലപിച്ച അമ്മയൂട്ട് എന്ന ഭക്തിഗാന ആൽബം സാംസ്കാരിക സദസ്സിൽ വച്ച് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് വർക്കിങ് ചെയർമാൻ പി പി ദാമോദരനു നൽകി പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174314/ramantali-muchilot-bhagavathy-temple)