---
title: "റെയിൽവേക്കിഷ്ടം എ.സി; യാത്രക്കാർക്ക് വേണ്ടത് സ്ലീപ്പർ"
english_title: "Railway "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174331/railway"
published_at: "2024-01-03T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659534d0c29fb_indianrailway1.jpg"
keywords: []
---

# റെയിൽവേക്കിഷ്ടം എ.സി; യാത്രക്കാർക്ക് വേണ്ടത് സ്ലീപ്പർ

> **Lead Summary:** **തിരുവനന്തപുരം**: സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ച് പകരം എ.സി കോച്ചുകൾ ഏർപ്പെടുത്താനുള്ള നീക്കം റെയിൽവേത കൃതിയായി തുടരുന്നതിനിടെ യാത്രക്കാർ ഏറെയും ആശ്രയിച്ചത് ജനറൽ-സ്ലീപ്പർ കോച്ചു കളെയെന്ന് കണക്കുകൾ.

## Article Content

**തിരുവനന്തപുരം**: സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ച് പകരം എ.സി കോച്ചുകൾ ഏർപ്പെടുത്താനുള്ള നീക്കം റെയിൽവേത കൃതിയായി തുടരുന്നതിനിടെ യാത്രക്കാർ ഏറെയും ആശ്രയിച്ചത് ജനറൽ-സ്ലീപ്പർ കോച്ചു കളെയെന്ന് കണക്കുകൾ.

2023ൽ ഏപ്രിൽ മുതൽ നവംബർ വരെ റെയിൽവേയെ ആശ്രയിച്ച 390.2 കോടി യാത്രക്കാരിൽ 95.3 ശത മാനവും സ്ലീപ്പർ ജനറൽ ക്ലാസുകളിലാണ് യാത്ര ചെയ്തത്. ചെലവേറിയ എ.സി കോച്ചുകളിൽ സഞ്ചരിച്ചവത് 4.7 ശതമാനവും.

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ഓടുന്ന എല്ലാ ട്രെയിനിലും സ്ലീപ്പർ കോച്ചുകൾ എ.സി ആയി ഉയർത്താൻ 2020ൽ ആണ് റെയിൽവേ ബോർഡ് തീരുമാനിച്ചത്. നടപ്പായത് 2023 നവംബറിലും.

 കോച്ച് നില മാറുന്നതിങ്ങനെ ഓരോ ട്രെയിനിലും സ്ലീപ്പർ കോച്ചുകൾ രണ്ടായി ചുരുങ്ങും. എ.സി ത്രീ ടിയർ, എ.സി ടു ടിയർ കോച്ചുകൾ കൂട്ടും. എ.സി ത്രീ ടിയർ കോച്ചുകൾ എണ്ണം പത്തായും ടു ടിയർ കോ ച്ചുകൾ നാലായും വർധിക്കും. ഒരു സ്ലീപ്പർ കോച്ചിൽ 72 ബെർത്താണുള്ളത്.

പരിഷ്കാരം നടപ്പായാൽ ട്രെയിനുകളിൽ നിലവിൽ 546 മുതൽ 792 വരെയുള്ള സ്ലീപ്പർ ബെർത്ത് 144 ആയി കുറയും. ചെലവേറും പ്രഹരമാകും മിതമായ നിരക്കിലെ സ്ലീപ്പർ കോച്ചുകൾ കുറയുന്നതോടെ ചെലവേറിയ എ.സി കോച്ചുകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരാകും. ഇതുവഴിയുള്ള വരുമാന വർധനയിലാണ് റെയിൽവേയുടെ കണ്ണ്.

കോവിഡിന്റെ മറവിൽ ജനറൽ കോച്ചുകൾ ഒഴിവാക്കി, റിസർവേഷൻ കോച്ചുകൾ ഏർപ്പെടുത്തി ലാഭം കൊയ്ത തന്ത്രമാണ് സ്ലീപ്പറുകളുടെ കാര്യത്തിലും ആവർത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് സ്ലീപ്പർ ടിക്കറ്റ് നിരക്ക് 200ൽ താഴെയാണെങ്കിൽ എ.സി ത്രീ ടിയറിൽ 500നു മുകളിലാണ്.

ടു ടിയറിലേക്കെത്തുമ്പോൾ വീണ്ടും ഉയരും. മലബാറിലും മാവേലിയിലും കൈവെക്കുന്നു കേരളത്തിലും സ്ലീപ്പർ കോച്ചുകൾ കുറച്ച് പകരം എ.സി കോച്ചുകൾ കൂട്ടാൻ റെയിൽവേ നീക്കം തുടങ്ങി.

തിരുവനന്തപുരം-മംഗളൂരു മാവേലി, മംഗളൂരു-തിരുവനന്തപുരം മാവേലി, തിരുവനന്തപുരം മംഗളൂരു മലബാർ, മംഗളൂരു തിരുവനന്തപുരം മലബാർ എന്നീ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിലാണ് ആദ്യം കൈവെക്കുന്നത്. ആവശ്യകത കൂടുതൽ എ.സി കോച്ചിനാണെന്ന വിചിത്ര ന്യായമുന്നയിച്ചാണ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174331/railway)