---
title: "ഏകാധിപത്യം സിവിൽ സർവീസിനെ തകർക്കുന്നു: കെ ജി ഒ യു "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174361/kalpetta"
published_at: "2024-01-03T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659557d08cfad_IMG-20240103-WA0029.jpg"
keywords: []
---

# ഏകാധിപത്യം സിവിൽ സർവീസിനെ തകർക്കുന്നു: കെ ജി ഒ യു 

> **Lead Summary:** **കൽപ്പറ്റ**: കഴിഞ്ഞ ഏഴര വർഷത്തെ സംസ്ഥാന ഭരണം സർവ്വ മേഖലയെയും തകർത്തുവെന്നും, സിവിൽ സർവീസിന്റെ ആകർഷണത ഇല്ലാതാക്കി എന്നും ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൽപ്പറ്റ**: കഴിഞ്ഞ ഏഴര വർഷത്തെ സംസ്ഥാന ഭരണം സർവ്വ മേഖലയെയും തകർത്തുവെന്നും, സിവിൽ സർവീസിന്റെ ആകർഷണത ഇല്ലാതാക്കി എന്നും ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് വിസി സത്യൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ചയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി വി എം ഷൈൻ നേതൃത്വം നൽകി. സർവീസിൽ നിന്നും വിരമിക്കുന്ന പി ഒ ലിസിയ്ക്ക് യാത്രയപ്പ് നൽകി. കെ ദേവകി ,വി സലീം, കെ കെ പ്രമോദ് കുമാർ, പി എസ് ഗിരീഷ്കുമാർ, പി സഫ് വാൻ , കെ ചിത്ര, കാർത്തിക അന്ന തോമസ്, കെ കെ രാജേഷ്, ഡോക്ടർ റഷീദ് കിളിയായിൽ, കെ ടി ഷാജി, പി എ അബ്ദുല്ല , വി കെ ഷാജി, ടി ആർ ഷീജ, കെ ശശികുമാർ ,വി ഷിബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174361/kalpetta)