---
title: "തകർച്ചയിലായ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കണം; കെ.ടി സഹദുള്ള"
english_title: "Muslim league "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174376/muslim-league"
published_at: "2024-01-03T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595663c49d7c_IMG-20240103-WA0006.jpg"
keywords: []
---

# തകർച്ചയിലായ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കണം; കെ.ടി സഹദുള്ള

> **Lead Summary:** **കണ്ണൂർ: **ഇന്ത്യയിലെയും വിശിഷ്യാകേരളത്തിലെയും കാർഷിക മേഖല തികഞ്ഞ അവഗണന നേരിടുകയാണെന്നും ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ സമഗ്രമായ പുനരധിവാസ കാർഷിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ്ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരും ഏഴര വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാരും കർഷകരോട് കാണിക്കുന്നത്‌ തികഞ്ഞ അവഗണനയാണ്.

## Article Content

**കണ്ണൂർ: **ഇന്ത്യയിലെയും വിശിഷ്യാകേരളത്തിലെയും കാർഷിക മേഖല തികഞ്ഞ അവഗണന നേരിടുകയാണെന്നും ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ സമഗ്രമായ പുനരധിവാസ കാർഷിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ്ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരും ഏഴര വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാരും കർഷകരോട് കാണിക്കുന്നത്‌ തികഞ്ഞ അവഗണനയാണ്.

നാണ്യവിളകൾക്ക് വിലയില്ലാതാകുന്നതു മൂലമാണ് കാർഷിക മേഖല ഇത്രയേറെ ദുരിതത്തിലേക്ക് എത്തപ്പെട്ടത്ത്. ഇതിൻറെ ഫലമായി നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയും ഒട്ടനവധി കർഷകർ ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുകയുമാണ്. ആയതിനാൽ നാണ്യവിളകൾക്കും മറ്റ് കാർഷിക ഉത്പന്നങ്ങൾക്കും മാന്യമായ വിലകൾ ലഭിക്കാൻ അധികൃതർ വിപണികളിൽ ഇടപെടണമെന്നുംഅദ്ദേഹം കൂട്ടിചേർത്തു.

സ്വതന്ത്ര കർഷകസംഘം അഴീക്കോട് നിയോജക മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ഇബ്രാഹിംകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുള്ള മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി.കെ. അഹമ്മദ്, സ്വതന്ത്ര കർഷകസംഘം ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ, ജനറൽ സെക്രട്ടറി പി.പി. മഹമൂദ്, സി. എറമുള്ളാൻ, നസീർചാലാട്, ടി.കെ. ഹുസൈൻ, കെ.വി.ഹാരിസ്, പി.എം. മുഹമ്മദ്കുഞ്ഞി ഹാജി, കെ.പി.എ. സലീം, ഒ.കെ. മൊയ്തീൻ, സിദ്ധീഖ് പുന്നക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174376/muslim-league)