---
title: "ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടോ? അന്വേഷണത്തിന് പ്രത്യേക സംഘം"
english_title: "Special team "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174392/special-team"
published_at: "2024-01-03T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595704fc75cf_n5710497101704292389706e89115ff52d0e1e18edb89bbbf6f440c3af2b68054cc60a8a1b1e2bf7f85737b.jpg"
keywords: []
---

# ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടോ? അന്വേഷണത്തിന് പ്രത്യേക സംഘം

> **Lead Summary:** **കോഴിക്കോട്: **കണ്ണൂര്‍ അയ്യൻകുന്ന് ഉരുപ്പംകുറ്റിയില്‍ മാവോയിസ്റ്റ് വനിതാ നേതാവ് കവിത കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റുകളുടെ പ്രചാരണത്തില്‍ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അന്വേഷണം. വനത്തില്‍ നടന്ന പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വനിതാ മാവോ കമാൻഡര്‍ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കോഴിക്കോട്: **കണ്ണൂര്‍ അയ്യൻകുന്ന് ഉരുപ്പംകുറ്റിയില്‍ മാവോയിസ്റ്റ് വനിതാ നേതാവ് കവിത കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റുകളുടെ പ്രചാരണത്തില്‍ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അന്വേഷണം. വനത്തില്‍ നടന്ന പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വനിതാ മാവോ കമാൻഡര്‍ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയമുണ്ട്. വിഷയത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

നവംബര്‍ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വനമേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടലും വെടിവയ്പ്പുമുണ്ടയത്. 13-നുണ്ടായ ഏറ്റുമുട്ടലില്‍ കവിതയ്ക്ക് വെടിയേറ്റുവെന്നാണ് മാവോയിസ്റ്റുകളുടെ പ്രചരണം. ഏറ്റുമുട്ടല്‍ ദിനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എടിഎസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174392/special-team)